25 October, 2019 10:27:10 PM


സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ വീണ് വിനോദയാത്ര സംഘത്തിലെ ഒരാൾ മരിച്ചു



കൊല്ലങ്കോട് : കൊല്ലങ്കോട് പഞ്ചായത്തിലെ സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിൽ വീണ് ഒരാള്‍ മരിച്ചു. ഇന്ന് വൈകിട്ട് 5 അംഗ വിനോദയാത്ര സംഘത്തിലെ ഒരാൾ കാൽ വഴുതി വീഴുകയായിരുന്നു. കന്നിമാരി പുത്തൻചള്ള ചാമിമലയുടെ മകൻ ഹരിദാസാണ് മരിച്ചത്. ഏകദേശം അര മണിക്കൂർ നേരത്തെ തിരച്ചിൽ നടത്തിയാണ് വെള്ളത്തിൽ അകപെട്ടയാളെ പുറത്തെടുത്തത്. ഉടൻ ചിറ്റൂർ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിതീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K