25 October, 2019 01:45:33 PM


കൂടത്തായി കൊലപാതകം: ജോളിയുടെ കാറില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം




കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ് അന്വേഷണ സംഘം കണ്ടെത്തിയത്.


സിലി കൊലപാതകത്തില്‍ ജോളിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സിലിക്ക് വിഷം കലര്‍ത്തി നല്‍കിയ അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പുലിക്കയത്തെ തെളിവെടുപ്പിന് ശേഷം പൊന്നാമറ്റത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. 


പൊന്നാമറ്റത്തെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് ഉള്‍പ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച്‌കൊടുത്തു. സിലിക്ക് നല്‍കാനായി അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരും മുന്‍പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K