22 October, 2019 04:23:58 PM


മലപ്പുറം വെന്നിയൂരില്‍ കെ എസ് ആര്‍ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്



മലപ്പുറം : ദേശീയപാത 66ലെ വെന്നിയൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞ് കയറി നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ഒരു ബൈക്കിൽ തട്ടിയ ബസ് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ സ്ഥാപനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ കോട്ടക്കലിലെയും തിരൂരങ്ങാടിയിലേയും വിവിധ അശുപത്രികളിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 72