21 October, 2019 07:54:07 AM


കളമശ്ശേരിയിൽ 25 വീടുകളിലെ വൈദ്യുതി മീറ്റർ കത്തി; ഒട്ടേറെ വീടുകളിലെ ടിവികളും ഫാനുകളും കത്തി നശിച്ചു



കളമശേരി: പള്ളിലാംകര പൈപ്പ്‌ലൈനിൽ 110 കെവി വൈദ്യുതി ലൈനിലെ ഡിസ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ നൂറോളം വീടുകളിൽ വൈദ്യുതി മീറ്ററുകളും വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് 1നാണ് അപകടം. പള്ളിലാംകര, പൈപ്പ്‍ലൈൻ പ്രദേശങ്ങളിൽ 6 മണിക്കൂറോളം വൈദ്യുതി മുടങ്ങി. ടവറിന്റെ പരിസരത്തുള്ള പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ 25 വീടുകളിലെ വൈദ്യുതി മീറ്റർ കത്തി. ഒട്ടേറെ വീടുകളിലെ ടിവികളും ഫാനുകളും കത്തി നശിച്ചു. സമീപത്തെ ഫ്രഷ് ബസാർ കടയിലെ ഫ്രിജുകളും മറ്റും കത്തി നശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K