20 October, 2019 10:26:08 PM


കനത്ത മഴ; തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി



തിരുവനന്തപുരം: വടക്ക് കിഴക്കന്‍ കാലവര്‍ഷം ജില്ലയില്‍ അതിശക്തമായി തുടരുന്നതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.


തുലാവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗന്‍വാള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധി ബാധകമായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. നഷ്ടപ്പെടുന്ന അദ്ധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K