20 October, 2019 08:00:31 PM


തെള്ളകത്ത് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ എരുമേലി സ്വദേശിനി വീട്ടമ്മ കാറിടിച്ച് മരിച്ചു



ഏറ്റുമാനൂര്‍: രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ വീട്ടമ്മ കാറിടിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ 9 മണിയോടെ എം.സി.റോഡില്‍ കാരിത്താസ് കവലയില്‍ ഉണ്ടായ അപകടത്തില്‍ എരുമേലി ആറാക്കല്‍ മാത്യുവിന്‍റെ ഭാര്യ ബിന്ദു (41) ആണ് മരിച്ചത്. അമ്മഞ്ചേരിയിലുള്ള ബന്ധുവീട്ടില്‍ നിന്നും തെള്ളകം പുഷ്പഗിരി പള്ളിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരപരിക്കേറ്റ ബിന്ദുവിനെ ഉടന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചകഴിഞ്ഞ് 2 മണിയോടെ മരിച്ചു. ആലുവായില്‍നിന്നും കോട്ടയത്തേക്ക് പോയ കാര്‍ തട്ടിയായിരുന്നു അപകടം. മക്കള്‍: ജറിന്‍ മാത്യു, ജര്‍ളിന്‍ മാത്യു. സംസ്‌കാരം പിന്നീട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K