20 October, 2019 06:55:20 PM


കുന്നംകുളം പാറേംപാടത്ത് സ്വകാര്യബസ് കാനയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കുന്നംകുളം: പാറേംപാടത്ത് നിയന്ത്രണം വിട്ട ബസ് കാനയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തിരൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബെൽ ബിൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. എതിരേ വന്ന വാഹനത്തിനെ മറികടന്ന് മറ്റൊരു വാഹനം എത്തിയപ്പോള്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K