18 October, 2019 06:01:16 PM


മാധ്യമം ഈരാറ്റുപേട്ട ലേഖകന്‍ അബ്ദുള്‍ ഖരിം ബൈക്കപകടത്തില്‍ മരിച്ചു



പാലാ: വാർത്താ ശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകൻ അപകടത്തിൽ പെട്ടു മരിച്ചു. മാധ്യമം ഈരുറ്റുപേട്ട ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ  കാടാപുരം അബ്ദുൾ ഖരീം (64) ആണ് അപകടത്തിൽ മരിച്ചത്. ഇലവീഴപൂഞ്ചിറയിൽ നിന്ന് റിപ്പോർട്ടിംഗ് കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.  തൊടുപുഴയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മേലുകാവ് അസംപ്ഷൻ ആശുപത്രിയിലെ ഡോക്ടർ എൻ.ജെ. ഐസക് സ്‌കൂട്ടർ മറിയുന്നതിന് മുമ്പ് ചാടിയിറങ്ങിയതിൽ നിസാര പരിക്കുകളോടെ രക്ഷപെട്ടു.


 ദീർഘകാലമായി മാധ്യമം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട ടൗണിൽ  സ്റ്റുഡിയോയും നടത്തി വരികയായിരുന്നു.  വാഹനാപകടത്തിൽ മരിച്ചു. ഇലവീഴപൂഞ്ചിറ  വാളകത്ത് ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – റംല തൊടുപുഴ. മക്കൾ അനീഷ് ,അജീഷ്, അനൂപ്. മരുമക്കൾ: സജ്ന, നൈമ, ജൗഹറ. ഖബറക്കം – ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K