29 March, 2016 01:17:11 PM


ഇന്ത്യയുടെ വിജയത്തില്‍ ആരാധകര്‍ക്ക് ഷോക്ക് നല്‍കി പൂനം പാണ്ഡെ : പ്രതിഷേധവുമായി കോഹ്ലിയുടെ ആരാധകര്‍




കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജയിച്ചാല്‍ പരസ്യമായി തുണി ഉരിയുമെന്ന് പറഞ്ഞ് ആരാധകരെ കബളിപ്പിച്ച പൂനം പാണ്ഡെ ഇത്തവണ ശരിക്കും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ വിജയം പൂനം പാണ്ഡെയും തകര്‍ത്ത് ആഘോഷിച്ചു. 

പൂനം പാണ്ഡെ ഇന്ത്യയുടെ വിജയമാഘോഷിച്ചത് ഏറെക്കുറെ നഗ്നമായ മാറിടത്തിന്‍റെ സെല്‍ഫി പോസ്റ്റ് ചെയ്താണ്. വിരാട് ഇത് നിനക്ക് വേണ്ടി എന്ന അടിക്കുറിപ്പോടെയാണ് പൂനം തന്‍റെ ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിനെതിരെ കോഹ്ളിയുടെ ആരാധകര്‍ പ്രതിഷേധവും അസഭ്യവര്‍ഷവുമായി രംഗത്തെത്തി. ആളുകളുടെ ശ്രദ്ധ നേടാന്‍ എത്ര തരംതാഴാനും തയാറാകുന്ന പൂനത്തിന്റെ ഈ സമ്മാനം അതിരുവിട്ടെന്നും കോഹ്ലിയെ മാത്രമല്ല ഇന്ത്യന്‍ ടീമിനെ മൊത്തത്തില്‍ അപമാനിക്കുകയാണ് പൂനം ഇതിലൂടെ ചെയ്തതെന്നും ഒരു പെണ്ണും ഇതുപോലെ അധ:പതിക്കരുതെന്നുമാണ് അവര്‍ പറയുന്നത്. നേരത്തെ ഇന്ത്യ- പാക്ക് മത്സരത്തിന്റെ സമയത്തും ഇന്ത്യന്‍ മോഡലും പാകിസ്ഥാനി മോഡലും പരസ്യമായി തുണി ഉരിയുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തികളിലൂടെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനുള്ള ചില നടിമാരുടെയും മോഡലുകളുടേയും തന്ത്രമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K