15 October, 2019 10:51:15 PM


എ സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു



രാമങ്കരി: എ സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കാർ ഡ്രൈവർ അടൂർ മാലൂർ ശ്രീജിത്ത് ഭവനിൽ ശ്രീജിത്തിനെ (27) നേരിയ പരുക്കുകളോടെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറരയോടെ കിടങ്ങറ കോര വളവിലായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന കാർ ചങ്ങനാശേരി ഭാഗത്തു നിന്നു വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്ന് എൻജിൻ തെറിച്ചു പോയി. ലോറി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണു നിന്നത്. വൈദ്യുത പോസ്റ്റ് ഒടിഞ്ഞതു പ്രദേശത്ത് വൈദ്യുത തടസത്തിനു കാരണമായി. കാർ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നു രാമങ്കരി പൊലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 83