15 October, 2019 11:42:28 AM


അതിരമ്പുഴ കോട്ടമുറിയിൽ ഓട്ടോറിക്ഷയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്




അതിരമ്പുഴ: കോട്ടമുറി ജംഗ്ഷനിൽ ഓട്ടോറിക്ഷയും പിക്ക് അപ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന കാഞ്ഞിരപ്പള്ളി ആനക്കൽ ഗോപുരത്തിങ്കൽ ഉണ്ണികൃഷ്ണൻ (22), സുമ (42), സുജാത (48), തൈപ്പറമ്പിൽ കുമാർ (19) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ രാവിലെ 10.30 മണിയോടെ ആയിരുന്നു അപകടം. ചേർത്തലയിൽ ക്ഷേത്ര ദർശനത്തിന് ക്ഷേത്രം കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോ ഡ്രൈവർ ഉൾപ്പെടെ ബന്ധുക്കളായ നാല് പേരും. കോട്ടമുറി കവലയിൽ എത്തിയപ്പോൾ റോഡ് മുറിച്ചു കടന്നു വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സ് സംഘവും എത്തിയെങ്കിലും നാട്ടുകാർ ഇടപെട്ട് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K