13 October, 2019 01:39:37 PM


'സില്‍ക്ക് സ്മിത'യുടെ ടിക് ടോകിലൂടെയുള്ള 'പുനര്‍ജന്മം' ആഘോഷിച്ച് സമൂഹ മാധ്യമങ്ങള്‍ (VIDEO)



ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയുടെ പുനര്‍ജന്മം എന്ന് തോന്നിക്കുന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക്ക് വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ.


ഇന്നും ആരാധകര്‍ ഏറെയുള്ള സില്‍ക്ക് സ്മിത 36-ാം വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സില്‍ക്ക് സ്മിതയുടെ പുനര്‍ജന്മമാണോ എന്നാണ് മിക്കവരും കമന്‍റ് ചെയ്യുന്നത്. പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് മറ്റു ചിലര്‍ പറയുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച പേസക്കൂടാത് എന്ന ഗാനത്തിനൊപ്പം ചെയ്ത ടിക് ടോക്ക് വീഡിയോയാണ് വൈറലയത്.


താരത്തിന്‍റെ മരണത്തില്‍ ഇന്നും ദുരൂഹത തുടരുകയാണ്. ഗ്ലാമര്‍ വേഷങ്ങളിലൂടെ 1980-90 കാലഘട്ടങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്ന സ്മിത വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും മലയാളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പവും സില്‍ക്ക് സ്മിത വേഷമിട്ടു.






Share this News Now:
  • Google+
Like(s): 299