11 October, 2019 11:11:33 PM


കഴക്കൂട്ടം കിൻഫ്ര ഇന്റസ്ട്രിയൽ പാർക്കിലെ മെത്ത നിർമ്മാണ യൂണിറ്റിൽ തീപിടുത്തം



കഴക്കൂട്ടം: മേനംകുളം കിൻഫ്ര ഇന്റസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന ഇൻഡ്രോയൽ ഫർണ്ണിച്ചർ കമ്പനിയുടെ മെത്ത നിർമ്മാണ യൂണിറ്റിൽ തീപിടുത്തം. കമ്പനി ഭാഗികമായി കത്തിനശിച്ചു. രാത്രി പ്രവർത്തനമില്ലാതിരുന്ന കമ്പനിയിൽ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം, ചാക്ക ചെങ്കൽ ചൂള എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K