11 October, 2019 07:04:24 PM


വടക്കഞ്ചേരി പന്തലാംപാടത്ത് സ്ത്രീയുടെ മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി



വടക്കഞ്ചേരി : പന്തലാംപാടത്ത് സ്ത്രീയുടെ മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ദേശീയ പാതക്ക് സമീപം ശങ്കരൻ കണ്ണൻതോട് ചെമ്മണാംകുന്ന് ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെ പിന്നിലുള്ള റബ്ബർ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടത്. റബ്ബർ തോട്ടത്തിൽ കാട് വെട്ടുമ്പോഴാണ് ദ്രവിച്ച അസ്ഥികൂടം കണ്ടത്. സമീപത്തുനിന്നും നീണ്ട മുടിയും, സാരിയും, ലേഡീസ് ബാഗ്, ചെരിപ്പ്, മൊബൈൽ എന്നിവയും കണ്ടു കിട്ടി.


സാരിയും മുടിയും കണ്ടതിനാൽ അസ്ഥികൂടം സ്ത്രീയുടേതാണെന്നു കരുതുന്നു. പേഴ്സിൽ " കോതമംഗലം " എന്ന് പ്രിന്‍റ് ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അസ്ഥികൂടം കണ്ടത്. ആലത്തൂർ ഡി വൈ എസ് പി  കെ എം ദേവസ്യ, വടക്കഞ്ചേരി എസ്എച്ച്ഓ ബി സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K