11 October, 2019 04:27:52 PM


കുറവിലങ്ങാട് കള്ളുഷാപ്പിൽ സംഘർഷവും കത്തിക്കുത്തും; വാക്കാട് സ്വദേശിക്ക് പരിക്ക്



കുറവിലങ്ങാട്: കള്ളുഷാപ്പിൽ സംഘർഷവും കത്തിക്കുത്തും. കോഴാ – വാക്കാട് റോഡിലെ മാണിക്കാവ് ഷാപ്പിൽ ആണ് സംഭവം. ഷാപ്പിൽ കള്ളു കുടിക്കാൻ വന്ന ആളുകൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരാൾക്ക് കുത്തേറ്റു. വാക്കാട് സ്വദേശി സുരേഷിനാണ് കുത്തേറ്റത്. കുത്തേറ്റ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K