10 October, 2019 03:18:19 PM


കൊല്ലം സ്വദേശി യുവാവിനെ കുവൈത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി



കൊല്ലം: കൊല്ലം സ്വദേശി യുവാവിനെ കുവൈത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥന്‍ സുജിത്ത് (31) ആണ് മരിച്ചത്. സുജിത്ത് താമസസ്ഥലത്ത് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ സുഹൃത്തുക്കളെ വിളിച്ച്‌ വിവരം തിരക്കിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. അബ്ബാസിയ ടെലിക്കമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിലാണ് സുജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K