10 October, 2019 12:47:12 PM


പാലാരിവട്ടം പാലം പൊളിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; ലോഡ്ടെസ്റ്റ് അറിയിക്കണം



കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം അടിയന്തരമായി പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷന്‍ ഓഫ് സ്ട്രക്ച്ചറല്‍ ആന്‍ഡ് ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിങ് എഞ്ചിനിയേഴ്സും അതിന്‍റെ മുന്‍ പ്രസിഡന്റ് അനില്‍ ജോസഫും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 


ലോഡ് ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി വിദഗ്ധരുമായി ആലോചിച്ച ശേഷം സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിന് മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഗതാഗതയോഗ്യമാണോയെന്ന് ഉറപ്പ് വരുത്താതെ പൊളിക്കരുതെന്നും, ലോഡ് ടെസ്റ്റ് വേഗത്തില്‍ നടപ്പാക്കണമെന്നും ഇ. ശ്രീധരന്‍റെ മാത്രം വാക്ക് കേട്ട് പാലം പൊളിക്കരുതെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. ഹര്‍ജികള്‍ തീര്‍പ്പാക്കുനന്ത് വരെ പാലം പൊളിക്കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K