09 October, 2019 06:04:52 PM


സൈക്കിളില്‍ വീടുവിട്ടിറങ്ങിയ ഏറ്റുമാനൂര്‍ സ്വദേശി വിദ്യാര്‍ത്ഥിയെ ലുലു മാളില്‍ കണ്ടെത്തി



കൊച്ചി: ഏറ്റുമാനൂരില്‍ നിന്നും വീടുവിട്ടിറങ്ങിയ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ എറണാകുളം ലുലു മാളില്‍ നിന്നും കണ്ടെത്തി. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂള്‍  പത്താം  ക്ലാസ് വിദ്യാര്‍ത്ഥിയും ഏറ്റുമാനൂരിലെ വ്യാപാരി അജുഷാലയത്തില്‍ (മഠത്തിപറമ്പില്‍) അജേഷിന്‍റെയും അനുഷയുടെയും മകനുമായ അശ്വിൻ ജി ഹെഗ്ടന്‍ (15) ആണ് ബുധനാഴ്ച വെളുപ്പിനെ വീട് വിട്ടിറങ്ങിയത്. വീട്ടില്‍ കത്തെഴുതി വെച്ച ശേഷം സ്വന്തം സൈക്കിളില്‍ ഇറങ്ങിതിരിച്ച അശ്വിന്‍ എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.  


കഴിഞ്ഞ ദിവസം എറണാകുളത്ത് ലുലു മാളിലും മറ്റും വീട്ടുകാരോടൊപ്പം അശ്വിന്‍ പോയിരുന്നു. ലുലു മാള്‍ അശ്വിന്‍റെ ബലഹീനതയാണെന്ന് മനസിലാക്കിയ പോലീസ് ആ വശത്തുകൂടെയും അന്വേഷണം ആരംഭിച്ചിരുന്നു. എറണാകുളം റൂട്ടിലെ വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പോലീസും ബന്ധുക്കളും തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് ലുലു മാളിലെ ഭക്ഷണശാലയില്‍ ആഹാരം കഴിക്കുന്ന അശ്വിന്‍റെ ദൃശ്യം അവിടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരും ഇതര ജീവനക്കാരും അശ്വിനെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. ബാഗും സാധനങ്ങളും ചെലവിനായി വീട്ടില്‍നിന്നെടുത്ത പണവുമൊക്കെയായാണ് അശ്വിന്‍ സൈക്കിളില്‍ യാത്ര തിരിച്ചത്. 



Share this News Now:
  • Google+
Like(s): 4462