09 October, 2019 05:50:12 PM


പന്തളം കൊട്ടാരത്തിലെ ഇളയതമ്പുരാട്ടി അന്തരിച്ചു; വലിയകോയിക്കൽ ക്ഷേത്രം അടച്ചു



പന്തളം: ഊട്ടുപുര കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും മാള പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെ ഭാര്യയുമായ അശ്വതി നാൾ മാലതി തമ്പുരാട്ടി (92) അന്തരിച്ചു. മരണത്തെതുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം ഒക്ടോബർ 19 വരെ അടച്ചു. 20ന് ശുദ്ധികലശത്തിനുശേഷം ക്ഷേത്രം തുറക്കും. മക്കൾ: സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, രാജരാജവർമ്മ, എം. ആർ സുരേഷ് വർമ്മ (ജോ. സെക്രട്ടറി, പന്തളം കൊട്ടാരം നിർവ്വാഹക സംഘം), സുമംഗല തമ്പുരാട്ടി, മരുമക്കൾ: രവിവർമ്മ, രവീന്ദ്രവർമ്മ, മാധവൻ നമ്പൂതിരി, സുഷമ തമ്പുരാട്ടി, ലേഖ വർമ്മ, ദാമോദരൻ ഉണ്ണി. സംസ്കാരം നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K