09 October, 2019 03:25:55 PM


ബസിൽ യാത്രക്കാരിയെ ശല്യം ചെയ്തു; കാഞ്ഞങ്ങാട് സബ് റജിസ്ട്രാർ അറസ്റ്റിൽ



കാടാമ്പുഴ : ദീർഘദൂര ബസിലെ യാത്രക്കാരിയായ വിദ്യാർഥിനിയെ ശല്യംചെയ്തെന്ന പരാതിയിൽ കാഞ്ഞങ്ങാട് സബ് റജിസ്ട്രാര്‍ കൊല്ലം സ്വദേശി പള്ളത്ത് ജോയിയെ കാടാമ്പുഴ പോലീസ് അറസ്റ്റു ചെയ്തു. ഇന്നു പുലർച്ചെയാണു സംഭവം. തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കു പോകുന്ന സ്വകാര്യ ബസിലാണ് സംഭവം. പരാതി നൽകിയ യാത്രക്കാരി മംഗലാപുരത്തെ പിജി വിദ്യാർഥിനിയാണ്. വിദ്യാർഥിനിയും ജോയിയും കൊല്ലത്തുനിന്നാണ് ബസിൽ കയറിയത്. പലതവണ ശല്യം ചെയ്തപ്പോൾ തൃശൂരിൽവച്ച് ബസ് നിർത്തിച്ചു പ്രശ്നമുണ്ടാക്കി. കാടാമ്പുഴവച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ്.  



Share this News Now:
  • Google+
Like(s): 87