09 October, 2019 02:02:44 PM


സൈക്കിളില്‍ വീടുവിട്ടിറങ്ങിയ ഏറ്റുമാനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി



ഏറ്റുമാനൂര്‍: വീടുവിട്ടിറങ്ങിയ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെ തേടി ബന്ധുക്കളും പോലീസും. ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്കൂള്‍  പത്താം  ക്ലാസ് വിദ്യാര്‍ത്ഥിയും ഏറ്റുമാനൂരിലെ വ്യാപാരി അജുഷാലയത്തില്‍ (മഠത്തിപറമ്പില്‍) അജേഷിന്‍റെയും അനുഷയുടെയും മകനുമായ അശ്വിൻ ജി ഹെഗ്ടനെ (15)യാണ് ബുധനാഴ്ച വെളുപ്പിനെ മുതല്‍ കാണാതായത്. വീട്ടില്‍ കത്തെഴുതി വെച്ച ശേഷം സ്വന്തം സൈക്കിളില്‍ ഇറങ്ങിതിരിച്ച അശ്വിന്‍ കാണക്കാരിയിലൂടെ എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.  


കഴിഞ്ഞ ദിവസം എറണാകുളത്ത് ലുലു മാളിലും മറ്റും വീട്ടുകാരോടൊപ്പം അശ്വിന്‍ പോയിരുന്നു. എറണാകുളം റൂട്ടിലെ വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പോലീസും ബന്ധുക്കളും തെരച്ചില്‍ തുടരുകയാണ്. ബാഗും സാധനങ്ങളും ചെലവിനായി വീട്ടില്‍നിന്നെടുത്ത പണവുമൊക്കെയായാണ് അശ്വിന്‍ സൈക്കിളില്‍ യാത്ര തിരിച്ചിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 5826