09 October, 2019 01:30:03 PM


കോട്ടയത്ത് മീറ്റര്‍ പരിശോധിക്കാനെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഓട്ടോ ഡ്രൈവര്‍മാര്‍ തടഞ്ഞു



കോട്ടയം: മീറ്റര്‍ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. കോട്ടയം നാഗമ്പടം കുര്യന്‍ ഉതുപ്പ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഡ്രൈവര്‍മാര്‍ തടഞ്ഞു. വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണ് ഓട്ടോഡ്രൈവര്‍മാര്‍ തടഞ്ഞുവച്ചത്.  എ.എം.വി.ഐമാരായ അജയകുമാര്‍, രാജേഷ് എന്നിവരെയാണ് ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് തടഞ്ഞു വച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ എം.തോമസ് സ്ഥലത്ത് എത്തി ഓട്ടോഡ്രൈവര്‍മാരുമായി ചര്‍ച്ച നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K