09 October, 2019 01:29:20 PM


കാരിത്താസിന് സമീപം കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മത്സ്യവ്യാപാരിയായ യുവാവിന് ദാരുണാന്ത്യം



കോട്ടയം: എം.സി.റോഡില്‍ കാരിത്താസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മത്സ്യവ്യാപാരിയായ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ വേളൂര്‍ കോന്നംകേരിയില്‍ അഷ്റഫിന്‍റെ മകന്‍ അബ്ദുള്‍ റഹ്മാന്‍ അന്‍സാരി (35) ആണ് മരിച്ചത്. ഇപ്പോള്‍ താമസിക്കുന്ന സംക്രാന്തി നീലിമംഗലത്തെ വീട്ടില്‍ നിന്നും മീനെടുക്കാൻ ഏറ്റുമാനൂരിലേക്ക് പോകുമ്പോൾ  ബുധനാഴ്ച വെളുപ്പിനെ 3.15 ന് ചൈതന്യ പാസ്റ്ററല്‍ സെന്‍ററിന് മുന്നിലായിരുന്നു അപകടം. കോയമ്പത്തൂരില്‍നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിനിടയാക്കിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


ഭാര്യ: സംക്രാന്തി മുണ്ടകത്ത് കുടുംബാംഗം ഷീന. മക്കള്‍: സാലിഹ, ഫാത്തിമ (ഇരുവരും കോട്ടയം സെന്‍റ് ജോസഫ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍), അഷലം.  ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 



Share this News Now:
  • Google+
Like(s): 408