08 October, 2019 10:05:06 PM


ഏറ്റുമാനൂരിൽ നിന്നും ട്രയിനിൽ തൃശൂരിൽ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല



തൃശൂർ: ഏറ്റുമാനൂരിൽ നിന്നും ട്രെയിനിൽ തൃശൂരിൽ വന്നിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല. കഴിഞ്ഞ ശനിയാഴ്ച ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് തൃശ്ശൂരിലേക്ക് യാത്ര ചെയ്ത മലപ്പുറം എടപ്പാൾ താഴത്തെ മാന്തടത്തിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ജോബിൻ രാജ് (18) വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നു കാട്ടി സഹോദരൻ അമൽ രാജ് തൃശ്ശൂർ റെയിൽവേ പൊലീസിന്  പരാതി നൽകി.

ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് പരശുറാം എക്‌സ്പ്രസ്സിൽ കയറിയ ജോബിൻ തൃശ്ശൂരിൽ ഉച്ചക്ക് 1.30 നു ഇറങ്ങിയതായി റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏറ്റുമാനൂർ കാണക്കാരി സി എസ് ഐ ലോ കോളേജിൽ പഠിക്കുന്ന അമൽ പൂജ അവധി പ്രാമാണിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. തൃശ്ശൂർ എൻജിനീയറിംഗ് കോളേജിൽ പഠിക്കുന്ന സഹോദരൻ അമലിനെ കാണാൻ തൃശ്ശൂരിൽ ഇറങ്ങിയെങ്കിലും പിന്നീട് ഫോൺ സ്വിച്ചോഫ് ആവുകയായിരുന്നു.




Share this News Now:
  • Google+
Like(s): 219