06 October, 2019 08:08:31 PM


അതിരപ്പിള്ളി മലക്കപ്പാറയില്‍ ബസ് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

അതിരപ്പിള്ളി: മലക്കപ്പാറയില്‍ ബസ് മറിഞ്ഞ് ഒരു മരണം. അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി ആന്‍സി വര്‍ഗീസ് ആണ് മരിച്ചത്. ബസിനിടയില്‍പ്പെട്ട വിദ്യാര്‍ഥിയാണ് മരിച്ചത്. 3.30ഓടെയാണ് അപകടം നടന്നത്.


കോളേജില്‍ നിന്നും പരിസ്ഥിതി പഠനക്യാംപില്‍ പങ്കെടുക്കാനായി വന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലക്കപ്പാറയിലേയും വാല്‍പ്പാറയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K