05 October, 2019 09:54:14 AM


കുറ്റിപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം




കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് അപകടം വളാഞ്ചേരി ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് ദേശീയ പാതയില്‍ കുറ്റിപ്പുറം റെയില്‍വേ പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.


അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും പോലീസും  ചേര്‍ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ഗവണ്‍മെന്റെ ആശുപത്രിയിലും, നടക്കാവ് സ്വകാര്യ  ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരുടെയും നിലഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ്സ് പാലത്തിന് താഴേക്ക് മറിയാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ഹൈവേ പോലീസും കുറ്റിപ്പുറം പോലീസും ട്രോമകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K