03 October, 2019 10:20:43 PM


വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുരളീധരനും തരൂരും വിട്ടുനില്‍ക്കുന്നു; പ്രതിഷേധവുമായി സ്ഥാനാര്‍ത്ഥി



തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിസഹകരണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍. തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുകയാണെന്ന് മോഹന്‍കുമാര്‍ ആരോപിച്ചു. മണ്ഡലത്തില്‍ നേതാക്കള്‍ സജീവമാകുന്നില്ല. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും സജീവമല്ലെന്നും സ്ഥാനാര്‍ത്ഥി വെളിപ്പെടുത്തി.


വട്ടിയൂര്‍ക്കാവിന്റെ മുന്‍ എം.എല്‍.എ കൂടിയായ കെ. മുരളീധരനും തിരുവനന്തപുരം എം.പി ശശി തരൂരും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയില്ല. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പണമെറിഞ്ഞുള്ള പ്രചാരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു. മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് കെ. മുരളീധരന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. കെ. മുരളീധരന്റെ നോമിനി പീതാംബരക്കുറുപ്പിനെ തഴഞ്ഞാണ് മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K