01 October, 2019 12:04:34 PM


സെ​ന്‍​കു​മാ​റി​നെ​തി​രെ ഫേസ് ബുക്കില്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ്: മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു



തിരുവനന്തപുരം: മു​ന്‍ ഡി.​ജി.​പി സെ​ന്‍​കു​മാ​റി​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. സെ​ന്‍​കു​മാ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​കീ​ര്‍​ത്തി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പോ​സ്റ്റ് ഇ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ന്‍​കു​മാ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്.


ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ല്‍ പോ​സ്റ്റി​ട്ട മൂ​ന്നു പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ത് ശ​രി​ക്കു​ള്ള പ്രൊ​ഫൈ​ല്‍ ആ​ണോ വ്യാ​ജ പ്രൊ​ഫൈ​ല്‍ ആ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K