27 September, 2019 11:51:20 AM


പടലപ്പിണക്കം വിനയായി: കേരള കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്; പരാതി നല്‍കുമെന്ന് ജോസ് കെ മാണി



പാലാ: കോട്ടകള്‍ പിടിച്ചടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നേറുമ്പോള്‍ ചിത്രത്തില്‍ നിന്നും മാഞ്ഞ് യുഡിഎഫ്. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേരിടുന്ന തിരിച്ചടിയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കം വിജയത്തിന് തടസ്സമായെന്ന് ജോസഫ് വാഴക്കന്‍ പ്രതികരിച്ചു. ചിഹ്നത്തെ ചൊല്ലിയും നേതൃത്വചൊല്ലിയും കേരള കോണ്‍ഗ്രസ് തമ്മിലടിച്ചു. ഇനി വിജയപ്രതീക്ഷയില്ല. യു.ഡി.എഫിന്‍റെ പ്രചാരണ കണ്‍വന്‍ഷനില്‍ പി.ജെ ജോസഫിനെ കൂവിയത് വലിയ അവമതിപ്പുണ്ടാക്കിയെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.


അതേസമയം, വോട്ട് മറിച്ചത് ആരാണെന്നതിനെ ചൊല്ലി ജോസഫ് -ജോസ് വിഭാഗങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി. ജോസ് കെ.മാണി വിഭാഗത്തിന്‍റെ വോട്ട് മറിഞ്ഞെന്ന് പി.ജെ ജോസഫ് കുറ്റപ്പെടുത്തി. ബി.ജെ.പി വോട്ട് മറിച്ച് എല്‍.ഡി.എഫിന് നല്‍കിയെന്ന് ജോസ് കെ.മാണിയും പറഞ്ഞു. ജോസഫ് വിഭാഗം തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ജോസഫ് വിഭാഗത്തിനെതിരെ യു.ഡി.എഫിന് പരാതി നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K