26 September, 2019 07:47:57 AM


കൊട്ടാരക്കരയ്ക്ക് സമീപം ആയൂർ കമ്പംകോട് കെഎസ്ആർടിസി ബസ് മറിഞ്ഞ് 2 പേർക്ക് പരിക്ക്



കൊട്ടാരക്കര: എംസി റോഡിൽ ആയൂർ കമ്പംകോട് കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്.  രാവിലെ 6.30 മണിയോടെ ആയിരുന്നു അപകടം. തെന്മല ഭാഗത്തേക്കുള്ള ബസില്‍ യാത്രക്കാർ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായതായി ചടയമംഗലം പോലീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 83