23 September, 2019 10:09:47 PM


തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കി



പാലാ: തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പ്രസിഡന്റും പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എന്‍.ഹരിയാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതാണ് ഇദ്ദേഹത്തെ പുറത്താക്കാന്‍ കാരണമെന്ന്‌ എന്‍.ഹരി അറിയിച്ചു. അതേസമയം താന്‍ നേരത്തേ രാജിവെച്ചതാണെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K