23 September, 2019 09:25:57 AM


തിരുവല്ല കുമ്പനാട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു



പത്തനംതിട്ട: തിരുവല്ല കുമ്പനാട് കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. കാറിലുണ്ടായിരുന്ന പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജോബി, ബെൻ, അനൂപ്, അനിൽ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ  രാത്രി എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ ഒരു രക്ഷാപ്രവർത്തകനും പരിക്ക് പറ്റി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അരുൺകുമാറിനാണ് പരിക്കേറ്റത്. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K