22 September, 2019 12:38:08 PM


വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് കുമ്മനം; സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കും



തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താനില്ലെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരം ജില്ലാക്കമ്മിറ്റി പ്രകടിപ്പിച്ചത് അവരുടെ ആഗ്രഹമാണ്. പക്ഷേ അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍കാവിലെന്നല്ല ഒരിടത്തും മത്സരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥികളെ പാര്‍ട്ടി ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കുമ്മനത്തിനു പുറമേ വി.വി.രാജേഷ്, പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.സുരേഷ് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Google+
Like(s): 123