20 September, 2019 02:07:11 PM


സ്വകാര്യ ബസ് ജീവനക്കാര്‍ നാട്ടുകാരുമായി ഏറ്റുമുട്ടി; കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടിൽ മിന്നൽ പണിമുടക്ക്



കുറ്റിപ്പുറം: പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്ന്  കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടിൽ സ്വകാര്യ ബസ്സുകള്‍ മിന്നൽ പണിമുടക്ക് ആരംഭിച്ചു. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസുകള്‍ മിന്നല്‍ പണിമുടക്കിന് തുടക്കമിട്ടത്. സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K