18 September, 2019 08:46:30 PM


ഈരാറ്റുപേട്ട നഗരസഭ ഭരണം സിപിഎമ്മിന്: നിർണായകമായത് എസ്.ഡി.പി.ഐയുടെ രണ്ട് വോട്ടുകള്‍

 


ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയില്‍ ചെയർമാൻ സ്ഥാനത്തേയ്ക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ ലൈല പരീത് വിജയിച്ചു. യു.ഡി.എഫിലെ വി.എം സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. എസ്.ഡി.പി.ഐയുടെ രണ്ട് വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ നിർണായകമായത്. വിഎം സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളും ലഭിച്ചു. ലൈല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തടിവെട്ട് വിവാദത്തെ തുടർന്ന് വി.കെ കബീർ രാജിവെച്ചതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടി വന്നത്.



Share this News Now:
  • Google+
Like(s): 179