18 September, 2019 06:24:24 PM


നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ സൺഷേഡ് തകർന്ന് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്




കല്‍പ്പറ്റ: അമ്പലവയൽ അമ്പുകുത്തി- 19ൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ മേൽക്കൂരയുടെ സൺഷൈഡ് തകർന്ന് മരണപ്പെട്ടത് ഇരുളം സ്വദേശികൾ. ഇരുളം ചുണ്ടക്കൊല്ലി ഞാറക്കോടൻ എൻ എം അഷറഫ് (27),  ചുണ്ടകൊല്ലി വെട്ടിക്കാട്ടിൽ അനൂപ് (33) എന്നിവരാണ്  മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സ്ഥലമുടമ ഫാ. ബേസിൽ വട്ടപറമ്പിൽ (30), പാമ്പ്ര സ്വദേശി തകടിയിൽ എൽദോ (28) എന്നിവരെ  ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബത്തേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സും അമ്പലവയൽ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ  രണ്ടാം നിലയുടെ സൺഷൈഡ്  സ്ലാബ് തകർന്ന് വീണാണ് അപകടം. മരണപ്പെട്ട ഇരുവരും ജോലിക്കാരാണ്. തകർന്ന വീണ സ്ലാബിനു ചുവട്ടിൽ ചുമർ തേക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K