16 September, 2019 06:47:41 PM


ബോഡിമെട്ടിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്



കോയമ്പത്തൂർ: ബോഡിമെട്ടിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്ന് മരണം. നിരവധി പേർക്ക് പരുക്ക്. പൂപ്പാറയിൽ നിന്നും തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ബോഡിമെട്ട് ബോഡി റോഡിൽ പുലികുത്തിന് സമീപമാണ് അപകടം. ഹെയർ പിൻ വളവിൽ നിയന്ത്രണം വിട്ട വാഹനം താഴെ റോഡിലേയ്ക്ക് പതിയ്ക്കുകയായിരുന്നു. 
ഗുരുതരമായി പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K