15 September, 2019 08:21:54 AM


കോ​ട്ട​യം തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

കോ​ട്ട​യം: എം​സി റോ​ഡി​ൽ തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.15നാ​ണ് അ​പ​ക​ടം. കു​റി​ച്ചി തെ​ങ്ങ​നാ​ടി​യി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ ആ​ദി​നാ​ഥാ​ണ്(23) മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​യു​ടെ അ​മ്മ പ്ര​മീ​ള​യെ (40) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശികോ​ട്ട​യം തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചുപ്പി​ച്ചു.
ത​ക​ഴി​യി​ലെ ഒ​രു മ​ര​ണ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പോ​യ ടാ​ങ്ക​ർ ലോ​റി​യെ കാ​ർ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യെ​ത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ലോ​റി​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ​പ്പെ​ട്ട് കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 

കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K