14 September, 2019 08:30:30 PM


കവിയും സാഹിത്യകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു



തിരുവനന്തപുരം: കവി കിളിമാനൂര്‍ മധു (67) അന്തരിച്ചു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള അദ്ദേഹം 'എഴുത്തുകാരും നദികളും' എന്ന വിഷയത്തില്‍ പഠനം നടത്തി. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്‍റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്‍റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സിഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍), സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്‍റെ പേര്, കുതിരമാളിക തുടങ്ങിയ കവിതാസമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K