13 September, 2019 09:21:34 PM


നിര്‍മല സീതാരാമന്‍ നാളെ മാധ്യമങ്ങളെ കാണില്ല; സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു സൂചന



Nirmala sitharaman


ദില്ലി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കും സൂചനകള്‍ക്കുമിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കി. സാമ്പത്തിക പരിഷ്‌കരണം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ജി.എസ്.ടി നിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഘടനാപരമായ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏറ്റവും താഴ്ന്ന നികുതി സ്ലാബിലാകും മാറ്റം വരുത്തുക. ജി.എസ്.ടിയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ചു ശതമാനം വര്‍ധിപിച്ച് എട്ട് ശതമാനമാക്കി ഉയര്‍ത്തുമെന്നും വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കിലും മാറ്റം വരുത്തുമെന്നും സൂചനയുണ്ടായിരുന്നു.


ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വാഹന മേഖലയക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. യാത്രാ വാഹനങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ആക്കിയേക്കും. 12 ശതമാനം 18 ശതമാനം നികുതി സ്ലാബുകള്‍ ലയിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാകും തീരുമാനം പ്രഖ്യാപിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K