08 September, 2019 12:57:18 PM


പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചു​ള്ള പ്ര​ചാ​ര​ണ​മി​ല്ല; സ​മാ​ന്ത​ര പ്ര​ചാ​ര​ണം പ​രി​ഗ​ണ​ന​യി​ലെ​ന്നും ജോ​സ​ഫ്




പാ​ലാ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി ഒ​ന്നി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ്. വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. സ​മാ​ന്ത​ര പ്ര​ചാ​ര​ണ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തും. ച​ർ​ച്ച​യ്ക്കാ​യി മോ​ൻ​സ് ജോ​സ​ഫ്, ജോ​യ് എ​ബ്ര​ഹാം എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് ടോ​മി​നു​വേ​ണ്ടി യു​ഡി​എ​ഫി​നൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് ത​നി​ച്ചു പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. പാ​ലാ​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ൽ പി.​ജെ.​ജോ​സ​ഫി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രു​ക​യും പ്ര​തി​ച്ഛാ​യ മാ​സി​ക​യി​ൽ വി​മ​ർ​ശ​നം വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നീ​ക്കം.

അ​തേ​സ​മ​യം, ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ മു​ഴു​വ​ൻ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നി​ട​യി​ൽ വി​വാ​ദ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​ണ് ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ പ്ര​തി​ക​ര​ണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K