07 September, 2019 06:27:10 PM


പി.​ജെ ജോ​സ​ഫി​നെ അ​പ​മാ​നി​ച്ചു; യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണത്തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കും - ജോ​സ​ഫ് വി​ഭാ​ഗം



കോ​ട്ട​യം: പി.​ജെ ജോ​സ​ഫി​നെ അ​പ​മാ​നി​ച്ച​തി​നാ​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം. പാ​ലാ​യി​ൽ ജോ​സ് പ​ക്ഷ​ത്തി​നൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​ല്ല. ജോ​സ് ടോ​മി​നാ​യി ഒ​റ്റ​യ്ക്കു പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ഘ​ട​കം തീ​രു​മാ​ന​മെ​ടു​ത്തു. 


ഒ​രു​മി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പി.​ജെ ജോ​സ​ഫ് പ​റ​ഞ്ഞു. പ്ര​തിഛാ​യ​യി​ൽ ജോ​സ​ഫി​നെ അ​പ​മാ​നി​ച്ചു​വ​ന്ന ലേ​ഖ​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ലെ കൂ​വ​ലു​മാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യ​ത്. യു​ഡി​എ​ഫ് ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K