05 September, 2019 03:44:44 PM


കൊല്ലങ്കോട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി; കൃഷിയിടങ്ങളിൽ ഒട്ടേറെ നാശനഷ്ടം



കൊല്ലങ്കോട്: തെന്മലയോര പ്രദേശത്തു നിന്നും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷിയിടങ്ങളിൽ ഒട്ടേറെ നാശനഷ്ടങ്ങൾ വരുത്തി.പനങ്കാവ് പ്രദീപിന്റെ രണ്ടേക്കറോളം നെൽക്കൃഷി നശിപ്പിച്ചു. സമീപത്തുള്ള കൃഷിക്കാരായ അപ്പുക്കുട്ടന്റെ തെങ്ങ് തൈകൾ സുരേഷിന്റെ മാവ് എന്നിവയും നശിപ്പിച്ചു.രണ്ടു ദിവസം മുമ്പ് സീതാർകുണ്ടിന് സമീപത്തുള്ള അബൂബക്കർ സിദ്ധിഖിന്റെ തോട്ടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ച ആനകളാണ് നടന്ന് നീങ്ങി പനങ്കാവിൽ എത്തിയതെന്ന് കർഷകർ പറയുന്നു.കഴിഞ്ഞ മാസം സമാന രീതിൽ കാട്ടാനയിറങ്ങി നാരങ്ങാ കളത്തിൽ ശിവകുമാറിന്റെ ഓണത്തിനെ വിളവെടുപ്പിന് തയ്യാറാക്കിയ ഒന്നര ഏക്കറോളം നേന്ത്രവാഴ നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിലേക്ക് കാട്ടാന തുടരെ ഇറങ്ങുന്നത് ഭയപ്പാടിലാണ് ഇവിടെയുള്ളവർ താമസിക്കുന്നത്.



Share this News Now:
  • Google+
Like(s): 73