04 September, 2019 05:36:00 PM


പാലക്കാട്​ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു: ഭാരതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം





പാലക്കാട്​: മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ ഡാം തുറന്ന് വിടുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. 5 സെന്റീമീറ്റര്‍ ആണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. വൈകുന്നേരത്തോടെ ഭാരതപ്പുഴയിലെ ഒഴുക്ക് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.



Share this News Now:
  • Google+
Like(s): 135