04 September, 2019 05:26:39 PM


പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എസ്. ശ്രീറാം അന്തരിച്ചു


ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് എസ്. ശ്രീറാം (60) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ബോംബെ, തിരുടാ തിരുടാ, കെ.സുഭാഷ് ഒരുക്കിയ ഛൈത്രം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ എസ്.ശ്രീറാം നിർമിച്ചിട്ടുണ്ട്. ആലയം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർമാണ കമ്പനിയുടെ പേര്. വിക്രമിന്റെ നായകനായ സമുറായി എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമിച്ചത്.
ഒരു നിർമാതാവെന്ന നിലയിൽ തനിക്ക് ഏറെ സംതൃപ്തി നൽകിയ ചിത്രമാണ് ബോംബെ എന്ന് അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ബോംബെ വൻവിജയമാവുകയും ഒട്ടനവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K