03 September, 2019 02:36:46 PM


ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥി: പാര്‍ട്ടി പിന്തുണയ്ക്കും, പത്രികയില്‍ ഒപ്പുവയ്ക്കില്ല - പി.ജെ ജോസഫ്



പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ കാര്യത്തില്‍ നിര്‍ണായക നീക്കവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന് ജോസഫ് പറഞ്ഞു. ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കും. എന്നാല്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.


രണ്ടില ചിഹ്നം ആവശ്യമില്ല, കെഎം മാണിയാണ് ചിഹ്നമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പാലായില്‍ കേരള ​കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല. യു.ഡി.എഫ് ജോസ് ടോമിനെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ കണ്‍വന്‍ഷന് ക്ഷണിച്ചാല്‍ പോകും. യു.ഡി.എഫ് കണ്‍വീനര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.


ജോസ് കെ.മാണി​യാണ് ചെയര്‍മാനെന്ന് ജോസ് ടോം പറയുന്നു. പിന്നെ എങ്ങനെയാണ് താന്‍ ചിഹ്നം അനുവദിക്കുക. ജോസ് ടോം തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ കത്ത് ഫ്രോഡ് പരിപാടിയാണ്. ചെയര്‍മാനല്ല എന്ന് കോടതി തന്നെ പറഞ്ഞയാളാണ് കത്ത് കൊടുത്തിരിക്കുന്നതെന്നും ജോസഫ് പറയുന്നു.



Share this News Now:
  • Google+
Like(s): 3.7K