02 September, 2019 11:48:40 AM


ആം​ബു​ല​ന്‍​സി​ല്‍ കടത്താന്‍ ശ്രമിച്ച 197 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പെ​ട്ടു



അ​ഗ​ര്‍​ത്ത​ല: രാജ്യത്ത് ലഹരി കടത്തുന്നതിന് അനുദിനം പുതുവഴികള്‍ കണ്ടെത്തുകയാണ് ലഹരി മാഫിയ. ത്രി​പു​ര​യി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ കടത്താന്‍ ശ്രമിച്ച 197 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​സാ​മു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ക​ഡ​മം​ത​ല​യി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പിടിച്ചത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലെ ര​ഹ​സ്യ അ​റ​ക​ളി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ പ്ര​തി​ക​ള്‍ ആം​ബു​ല​ന്‍​സ് ഉ​പ​യോ​ഗി​ച്ചു​ വ​രി​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു.‌ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ​തോ​ടെ ഡ്രൈ​വ​റും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പെ​ട്ടു. ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K