01 September, 2019 06:35:04 AM


വിദ്യാർത്ഥിനി വിദേശമദ്യ കടയിൽ: കോളജ് യൂണിഫോമിലെത്തി മദ്യം വാങ്ങിയ പെൺകുട്ടിയെ കണ്ട് പകച്ച് ജീവനക്കാർ

കുറ്റിപ്പുറം : എടപ്പാളിലെ പ്രശസ്തമായ കോളേജിലെ പെൺകുട്ടി യൂണിഫോമിൽ മദ്യം വാങ്ങാനായി വിദേശമദ്യഷാപ്പിൽ. ജീവനക്കാർ വയസ്സ് ചോദിച്ചപ്പോൾ കോളേജിന്റെ ഐഡന്റിറ്റി കാർഡ് കാണിച്ച് ഒരു ലിറ്റർ റമ്മും രണ്ട് കുപ്പി ബീയറും വാങ്ങി. മുഖം മറച്ച് സ്കൂട്ടിയിലാണ് പെൺകുട്ടി എത്തിയത്.മുഖം ടവ്വൽ കൊണ്ട് മറച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു.


ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് പെൺകുട്ടി എത്തിയത്. ആദ്യമായാണ് മലയാളി പെൺകുട്ടി മദ്യം വാങ്ങാനെത്തുതെന്ന് ജീവനക്കാർ പറയുന്നു. പ്രദേശത്തെ സ്വകാര്യ കോളേജുകളില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളില്‍ മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം വര്‍ദ്ധിക്കുന്നതായി വ്യാപകമായി പരാതികളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K