31 August, 2019 03:40:25 PM


നിഷയ്ക്ക് ചിഹ്നം നൽകില്ല; യു​ഡി​എ​ഫി​ന് പൊ​തു​സ്വീ​കാ​ര്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് വേ​ണ്ട​തെ​ന്ന് പി.​ജെ. ജോ​സ​ഫ്



കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡിഎഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ പേ​രി​ന് ത​ന്നെ​യാ​ണ് സ​ജീ​വ സാ​ധ്യ​ത പ​റ​ഞ്ഞു​കേ​ൾ​ക്കു​മ്പോള്‍ മുന്നണിയ്ക്ക് പൊ​തു​സ്വീ​കാ​ര്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് വേ​ണ്ട​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്​വർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ പാ​ർ​ട്ടി ചി​ഹ്നം ന​ൽ​കു​ക​യു​ള്ളു​വെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. 


ഇ​തി​നി​ടെ പാ​ലാ​യി​ൽ ആ​ര് മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​നും ജോ​സ്- ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നും കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് ഉ​പ​സ​മി​തി യോ​ഗം ചേ​രു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി​യും ചി​ഹ്ന​വും ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്ന് ജോ​സ് വി​ഭാ​ഗം നേ​താ​ക്ക​ൾ യോ​ഗ​ത്തെ അ​റി​യി​ച്ചു. എ​ന്നാ​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്രം നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​മെ​ന്നാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ്, ലീ​ഗ് നേ​താ​ക്ക​ളെ ജോ​സ​ഫ് അ​റി​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K