30 August, 2019 03:50:13 PM


പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി: നിഷയെ തള്ളാതെയും കൊള്ളാതെയും ജോസ് കെ മാണി



കോട്ടയം: പാലായില്‍ നിഷ മത്സരിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. പാലായില്‍ നിഷ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പിന്നാലെയാണ് ആരുടെയും പേര് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചത്.   


രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത് സ്ഥാനാര്‍ത്ഥി നിഷ തന്നെയെന്ന് സൂചിപ്പിക്കുന്നതായിരുന്നു. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും കേരളാ കോണ്‍ഗ്രസ് വനിതാ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളെ തള്ളാതെയും കൊള്ളാതെയും ജോസ് കെ മാണി പ്രതികരിച്ചിരിക്കുന്നത്. അതേസമയം, നിഷ സ്ഥാനാര്‍ത്ഥിയായാല്‍ അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K